മസ്കത്ത്- ഒമാനില്‍ 24 മണിക്കൂറിനിടെ 143 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് രോഗികളുടെ എണ്ണം 2274 ആയതായി ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര് ഒമാനികളും 101 പേര് വിദേശികളുമാണ്. രണ്ടു ദിവസമായി രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. തിങ്കളാഴ്ച 51 ഉം ചൊവ്വാഴ്ച 83 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
കോവിഡ് കേസുകള്‍ ഏപ്രില്‍ 23 നും 30 നും ഇടയില്‍ ദിവസം 500 ആയി വരെ ഉയരാമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഈ മാസാദ്യം പറഞ്ഞിരുന്നു. ഒമാനില്‍ ഇതുവരെ പത്ത് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 364 പേര് രോഗമുക്തി നേടുകയും ചെയ്തു.






