അമേരിക്കയില്‍ കൊറോണ ബാധിതര്‍ പത്തു ലക്ഷം കവിഞ്ഞു

ന്യൂയോര്‍ക്ക്- അമേരിക്കയിലെ കൊറോണ കേസുകളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.
ലോകത്തെ ആകെ കേസുകളുടെ മൂന്നിലൊന്നും അമേരിക്കയിലാണ് ഇപ്പോള്‍. 57000 പേരാണ് കോവിഡ് വൈറസ്മൂലം ഇവിടെ മരിച്ചത്. 1,40,000 പേര്‍ സുഖം പ്രാപിച്ചു. ഓഗസ്റ്റ് ആകുമ്പോഴേക്കും മരണസംഖ്യ 75000 ആകുമെന്നാണ് കണക്ക്.
ജോര്‍ജിയ അടക്കം പല യു.എസ് സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കി. റസ്‌റ്റോറന്റുകള്‍ തുറക്കുകയും അവിടെ ആളുകള്‍ വന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. വ്യാപാര സ്ഥാപനങ്ങള്‍ ഇനിയും തുറക്കാനാണ് ഗവര്‍ണര്‍മാരുടെ തീരുമാനമെങ്കില്‍ മരണസംഖ്യ ഉയരുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി.

 

Latest News