മസ്‌കത്ത്- വിവിധ മേഖലകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് സുപ്രീം കമ്മിറ്റി. വിവിധ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. മണി എക്‌സ്‌ചേഞ്ചുകള്‍, വാഹന വര്‍ക്ക്‌ഷോപ്പ്-സ്‌പെയര്‍ പാര്‍ട്‌സ് സ്‌റ്റോര്‍, വാഹന വാടക ഓഫീസുകള്‍, മത്സ്യ ബന്ധന ബോട്ട്, ഇലക്ട്രോണിക് ഇലക്ട്രിക്കല്‍ ഉത്പന്നങ്ങള്‍, കമ്പ്യൂട്ടര്‍ വില്‍പന സ്ഥാപനങ്ങള്‍, സനദ് ഓഫീസുകള്‍, സ്‌റ്റേഷനറി സ്‌റ്റോര്‍, പ്രിന്റിംഗ് ഷോപ്പ്, സാറ്റ്‌ലൈറ്റ് ബ്രോഡ്കാസ്‌റ്റേഴ്‌സ് സേവന കേന്ദ്രങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ സുപ്രീം കമ്മിറ്റി അനുവാദം നല്‍കി. ഒരേ സമയം രണ്ട് പേര്‍ മാത്രമേ കടകളില്‍ ഉണ്ടാകാന്‍ പാടുള്ളൂവെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.