Sorry, you need to enable JavaScript to visit this website.

അവര്‍ രേഖകള്‍ നോക്കിയില്ല, പകരം സല്യൂട്ട് തന്നു- ഇന്ത്യന്‍ ഡോക്ടറുടെ ദുബായ് അനുഭവം

ദുബായ്- ' പുലര്‍ച്ചെ ഒരു മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്നു ഞാന്‍. വഴിയില്‍ പോലീസ് എന്നെ തടഞ്ഞു.
ഞാന്‍ ഡോക്ടറാണെന്നും ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയാണെന്നും അവരോട് പറഞ്ഞു. എന്റെ കൈവശമുണ്ടായിരുന്ന രേഖകള്‍ അവരെ കാണിക്കാനെടുത്തു.
എന്നാല്‍ അതൊന്നു പരിശോധിക്കാന്‍ അവര്‍ മിനക്കെട്ടില്ല, പകരം ഒരു സല്യൂട്ട് തരികയാണ് ചെയ്തത്.
യു.എ.ഇയിലെ ഒരു താമസക്കാരി എന്ന നിലയില്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസം. നന്ദി'

യു.എ.ഇ.യില്‍ ജോലി ചെയ്യുന്ന ഹൈദരാബാദുകാരി ഡോക്ടര്‍ ആയിശ സുല്‍ത്താനയുടെ ട്വിറ്റര്‍ പോസ്റ്റാണിത്.
രാത്രി 10 മുതല്‍ അണുവിമുക്ത പരിപാടി ആരംഭിക്കുന്നതിനാല്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദമില്ല. ഈ സമയത്താണ് ഡോ. ആയിശ കാറില്‍ യാത്ര ചെയ്തത്.
പോലീസിന്റെ പെരുമാറ്റം എത്ര ആദരവോടെയാണ് ആരോഗ്യപ്രവര്‍ത്തകരെ അവര്‍ കാണുന്നതെന്ന് തെളിയിച്ചു. വിശദീകരണങ്ങള്‍ ആവശ്യമില്ലാത്ത പ്രവൃത്തിയായിരുന്നു അത്.  

 

Latest News