കോവിഡ്: തൃശൂര്‍ സ്വദേശി ദുബായില്‍ മരിച്ചു

ദുബായ്- കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ഒരു മലയാളികൂടി ദുബായില്‍ മരിച്ചു. തൃശൂര്‍ അടാട്ട് പുരനാട്ടുകര വിഷ്ണുക്ഷേത്രത്തിന് സമീപം മഠത്തില്‍പറമ്പില്‍ രാമകൃഷ്ണന്റെ മകന്‍ ശിവദാസാണ് (41) ദുബായ് റാഷിദ് ആശുപത്രിയില്‍ മരിച്ചത്. ദുബായ് അല്‍ഖൂസില്‍ െ്രെഡവറായിരുന്നു.

ഈമാസം 19 ന് കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം അഞ്ചുദിവസം മുമ്പാണ് ചികിത്സ തേടിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. നടപടികള്‍ക്ക് ശേഷം മൃതദേഹം ദുബായില്‍ സംസ്‌കരിക്കും. ഭാര്യ: സൂരജ. മക്കള്‍: അമേയ, അക്ഷര.

 

Latest News