ജിദ്ദയിൽ പനി ബാധിച്ച് മലയാളി മരിച്ചു

ജിദ്ദ- പനി ബാധിച്ച് മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി ജിദ്ദയിൽ മരിച്ചു. തൊട്ടിയിൽ ഹസനാണ് മരിച്ചത്. പനിയെ തുടർന്ന് ഇന്നലെ ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ വിശദ പരിശോധന അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് വിട്ടുനൽകും.
 

Latest News