അബുദാബി - അടച്ചിട്ടിരുന്ന അബുദാബിയിലെ ഷോപ്പിംഗ് മാളുകള്‍ വൈകാതെ തുറക്കും. മാളുകളില്‍ അണുവിമുക്ത നടപടികള്‍ തകൃതിയായി നടന്നു വ രികയാണ്. തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും സ്ഥാപിക്കുക തുടങ്ങി അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളാണ് നടപ്പാക്കുന്നത്.
ആരോഗ്യ മന്ത്രാലയത്തിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നിര്‍ദേശമനുസരിച്ചുള്ള നടപടികളാണ് മാളില്‍ ചെയ്തുവരുന്നത്. സന്ദര്‍ശകരുടെയും ജീവനക്കാരുടെയും ആരോഗ്യസുരക്ഷ കണക്കിലെടുത്ത് മാള്‍ സമ്പൂര്‍ണമായി ശുചീകരിക്കുകയാണ്.
ജീവനക്കാരും കോവിഡ് പരിശോധനക്ക് വിധേയരായ ശേഷമേ ഡ്യൂട്ടിയില്‍ പ്രവേശിക്കുകയുള്ളു.






