ശ്രീനഗർ- നാലു ദിവസത്തെ സന്ദർശനത്തിനായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ജമ്മു കശ്മീരിലെത്തി. തുറന്ന മനസ്സുമായാണ് എത്തിയിരിക്കുന്നതെന്നും സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാരിനെ സഹായിക്കാൻ തയാറാകുന്ന ആരെ കാണാനും തയാറാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാമന്ത്രിയുടെ വികസന പാക്കേജ് സംബന്ധിച്ച പുനരവലോകനം ചെയ്യാനാണ് മന്ത്രി കശ്മീരിലെത്തിയത്.
മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും കൂടിക്കാഴ്ച നടത്തും. പൗരസമൂഹ പ്രതിനിധികളെ കാണുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനഗർ വിമാനത്താവളത്തിൽ ഉപമുഖ്യമന്ത്രി നിർമൽ സിങ് അദ്ദേഹത്തെ സ്വീകരിച്ചു.
ദക്ഷിണ കശ്മീരിലെ അനന്ത്നാഗിൽ സി ആർ പി എഫ്, പോലീസ് ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തുന്നുണ്ട്്. ഗവർണർ എൻ എൻ വോറയുമായും കുടിക്കാഴ്ച നടത്തിയേക്കും. നൗഷേറ, രജൗരി ജില്ലകളിലും മന്ത്രി സന്ദർശനം നടത്തും.