ദുബായ്- കോവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം ഇളവുകള്‍ വന്നതോടെ ദുബായിലെ നിരത്തുകളില്‍ തിരക്കേറി. പ്രധാന ഹൈവേകളില്‍ കാറുകളുടെ നിര. ചിലയിടങ്ങളില്‍ ട്രാഫിക് തടസ്സങ്ങളും ഉണ്ടായി. ദുബായില്‍ ചില ഇടങ്ങളില്‍ ആളുകള്‍ ആര്‍ത്തുല്ലസിച്ച് ആഹ്ലാദ പ്രകടനം നടത്തുന്നത് കാണാമായിരുന്നു. രാത്രി പത്തോടെ നിരത്തുകള്‍ നിശബ്ദമായി.
അബുദാബിയിലും ഷാര്‍ജയിലുമെങ്ങും കടുത്ത നിയന്ത്രണങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ സ്വാതന്ത്ര്യാഘോഷം അത്ര പ്രകടമായില്ല.
ഉള്‍റോഡുകളില്‍ അധികം തിരക്കുണ്ടായില്ല. മാളുകള്‍ ചിലത് മാത്രം തുറന്നു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ആളുകളെ പ്രവേശിപ്പിച്ചത്.
ഷാര്‍ജയിലും അബുദാബിയിലും തിരക്കുണ്ടായിരുന്നെങ്കിലും ദുബായില്‍ വ്യാപാര തിരക്ക് ഉണ്ടായിരുന്നില്ലെന്ന് സ്വര്‍ണാഭരണ ശാലകളും അറിയിച്ചു. മെട്രോ ട്രെയിനുകളിലും വലിയ തിരക്ക് ഉണ്ടായില്ല. ഷാര്‍ജ-ദുബായ് അതിര്‍ത്തികളില്‍ തൊഴിലാളികളെ തടഞ്ഞത് തിരക്കിന് കാരണമായി.






