ഓരോ മണിക്കൂറിലും ഇന്ത്യയില്‍ രണ്ട് കോവിഡ് മരണങ്ങള്‍

ന്യൂദല്‍ഹി- ഓരോ മണിക്കൂറിലും രാജ്യത്ത് രണ്ടുപേര്‍ കോവിഡ് ബാധിച്ച് മരിക്കുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 48 പേര്‍ക്കാണ് കോവിഡ് കാരണം ജീവഹാനിയുണ്ടായത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണങ്ങള്‍ 872 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 1396 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ 27,892 പേ൪ക്കാണ് ഇതുവരെ രോഗബാധ കണ്ടെത്തിയത്.

മഹാരാഷ്ട്രയിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നത്. സംസ്ഥാനത്ത് 8,068 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 342 പേര്‍ മരണത്തിന് കീഴടങ്ങി. മഹാരാഷ്ട്രയില്‍ മുംബൈയാണ് കോവിഡ് രൂക്ഷമായി ബാധിച്ച പ്രദേശം. സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരില്‍ 5,407 കേസുകളും 204 മരണങ്ങളും മുംബൈയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

രോഗവ്യാപനവും മരണവും സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലെ കണക്കുകള്‍ ചുവടെ:

1. മഹാരാഷ്ട്ര:- രോഗികള്‍ 8068, മരണം 342.
2. ഗുജറാത്ത്:- രോഗികള്‍ 3301, മരണം 151.
3. ദല്‍ഹി:- രോഗികള്‍ 2918, മരണം 54.
4. രാജസ്ഥാന്‍:- രോഗികള്‍ 2185, മരണം 33 .
5. മധ്യപ്രദേശ്:- രോഗികള്‍ 2096, മരണം 103.
6. തമിഴ്നാട്:- രോഗികള്‍ 1885, മരണം 24.
7. ഉത്തര്‍പ്രദേശ്:- രോഗികള്‍ 1868, മരണം 29.
8. ആന്ധ്രപ്രദേശ്:- രോഗികള്‍ 1097, മരണം 31.
9. തെലങ്കാന:- രോഗികള്‍ 1002, മരണം 26.
10. പശ്ചിമ ബംഗാള്‍:- രോഗികള്‍ 649, മരണം 20*.
..
13. കേരളം:- രോഗികള്‍ 458, മരണം 4.
..

Latest News