Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനെതിരേ പ്രതിപക്ഷ സംഘടനകൾ ​ഹൈക്കോടതിയില്‍

കൊച്ചി-  കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനെതിരേ പ്രതിപക്ഷ സർവീസ് സംഘടനകൾ ​ഹൈക്കോടതില്‍. ഓരോ മാസവും ആറ് ദിവസത്തെ ശമ്പളം ആറ് മാസത്തേക്ക് പിടിച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് അ‌ധ്യാപകരുടേയും കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാരുടെയും സംഘടനകൾ ​​ഹൈക്കോടതിയിൽ ഹരജി നല്‍കിയിരിക്കുന്നത്.

ആറ് മാസത്തേക്ക് 36 ദിവസത്തേ ശമ്പളമാണ് കേരള സര്‍ക്കാര്‍ പിടിച്ചുവയ്ക്കുന്നത്. അതേസമയം, ഒരോ മാസവും ഒരു ദിവസത്തേ ശമ്പളം നല്‍കാനാണ് കേന്ദ്രസർക്കാർ ജീവനക്കാരോട് അ‌ഭ്യർത്ഥിച്ചിരുന്നത്. താൽപര്യമില്ലാത്തവർക്ക് ശമ്പളം നൽകാതിരിക്കാനും അ‌വസരമുണ്ട്. എന്നാല്‍ കേരളത്തിൽ ഇത് നിര്‍ബന്ധപൂര്‍വം പിടിച്ചുവയ്ക്കുകയാണെന്ന് ഹരജിയില്‍ ആരോപിക്കുന്നു. മാത്രമല്ല, കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഈ ആറ് മാസക്കാലയളവിലെ വേതനം മാറ്റിവെക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് എന്ന് തിരികെനല്‍കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഉത്തരവിലും ഇതേകുറിച്ച് ഒന്നും പറയുന്നില്ല. അ‌തിനാൽ മാറ്റിവെയ്ക്കൽ യഥാർത്ഥത്തിൽ വെട്ടിക്കുറയ്ക്കലായി മാറുന്നുവെന്നാണ് ജീവനക്കാരുടെ ആക്ഷേപം. 

Latest News