അബുദാബി- യു.എ.ഇ.യില്‍ കോവിഡ് അതിജീവിച്ച ഏഴുവയസ്സുകാരിയായ സിറിയന്‍ ബാലിക ആശുപത്രി വിട്ടു. അബുദാബി ബുര്‍ജീല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലീനി ബാഷിറാണ് രോഗമുക്തിനേടിയത്. ആശുപത്രി ജീവനക്കാര്‍ സമ്മാനങ്ങള്‍ നല്‍കി ഇവളെ യാത്രയാക്കി.
കടുത്ത പനിയോടെ ഏപ്രില്‍ 14ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലീനിക്ക് രോഗം സ്ഥിരീകരിച്ച ശേഷം മൂന്ന് പരിശോധനയും നെഗറ്റീവായതോടെയാണ് ആശുപത്രി വിട്ടത്. അടുത്ത 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. എല്ലാ കരുതല്‍ നടപടികളും കൈക്കൊണ്ട് മാതാവും ഈ ദിവസങ്ങളിലെല്ലാം കുട്ടിക്കൊപ്പമുണ്ടായിരുന്നു.






