കുവൈത്ത് സിറ്റി- ഇന്ത്യക്കാരന്‍ അടക്കം നാല് പേര്‍ കൂടി മരിച്ചതോടെ കുവൈത്തില്‍ കോവിഡ് മരണസംഖ്യ 19 ആയി. 59 കാരനാണ് മരിച്ച ഇന്ത്യക്കാരന്‍. കുവൈത്ത്, ഈജിപ്ത്, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ച മറ്റുള്ളവര്‍. പുതുതായി 278 പേര്‍ക്കാണ് രോഗബാധ. ഇതില്‍ 109 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1504 ആയി.
ഖത്തറില്‍ രോഗബാധിതരുടെ എണ്ണം 10,000 കടന്നു. പുതുതായി 929 പേരിലാണ് രോഗം സ്ഥിരീകരിച്ചത്.






