യു.എ.ഇയില്‍ കോവിഡ് രോഗികള്‍ പതിനായിരം കവിഞ്ഞു

ദുബായ് - ഖത്തറിന് പിന്നാലെ, യു.എ.ഇയിലും കോവിഡ് 19 ബാധിതരുടെ എണ്ണം 10,000 കടന്നു. പുതുതായി 536 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതര്‍ 10349. ഞായറാഴ്ച അഞ്ചു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 76 ആയെന്ന് ആരോഗ്യ–മന്ത്രാലയം അറിയിച്ചു.
വ്യത്യസ്ത രാജ്യക്കാരാണ് മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 91 പേര്‍ പുതുതായി രോഗമുക്തി നേടിയതോടെ  ആശുപത്രി വിട്ടവരുടെ എണ്ണം 1,978  ആയി. വലിയ തോതില്‍ പരിശോധന നടത്തുന്നതുകൊണ്ടാണ് രോഗികളുടെ എണ്ണം കൂടുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

 

Latest News