അബുദാബി- യു.എ.ഇയില്‍ കുടുങ്ങിയ പാക് പൗരന്മാര്‍ നാട്ടിലേക്ക് പോകാന്‍ ട്രാവല്‍ ഏജന്റുമാരില്‍നിന്ന് ടിക്കറ്റുകള്‍ വാങ്ങരുതെന്ന് നിര്‍ദേശം. പകരം ഓണ്‍ലൈനില്‍ പേര് രജിസ്റ്റര്‍ ചെയ്ത ശേഷം കോണ്‍സുലേറ്റില്‍നിന്നോ എംബസിയില്‍നിന്നോ ഉള്ള ഫോണ്‍ കോള്‍ പ്രതീക്ഷിക്കണം.
പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ ടിക്കറ്റ് വില്‍ക്കാന്‍ ആരേയും അധികാരപ്പെടുത്തിയിട്ടില്ലെന്നും ദുബായില്‍നിന്ന് പോകുന്നത് സ്‌പെഷ്യല്‍ വിമാനങ്ങളാണെന്നും കോണ്‍സുലേറ്റ് ഓര്‍മിപ്പിച്ചു. ടിക്കറ്റിനായി കോണ്‍സുലേറ്റ് സന്ദര്‍ശിക്കേണ്ടതുമില്ല. കോണ്‍സുലേറ്റില്‍നിന്ന് വിളി വന്ന ശേഷം മാത്രം ടിക്കറ്റ് ഉറപ്പിച്ചാല്‍ മതി. വണ്‍വേ ടിക്കറ്റിന് പി.ഐ.എ നിരക്ക് കുറച്ചിരുന്നുവെന്നും അധിക നിരക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ പരാതിപ്പെടാമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.






