ദുബായ് - റമദാനില്‍ സാമൂഹിക അകലം പാലിക്കാതെ ഒത്തുകൂടിയാല്‍ പതിനായിരം ദിര്‍ഹം വരെ പിഴ. പൊതുസ്ഥലങ്ങളിലോ കാര്‍ഷിക മേഖലകളിലോ മൃഗപരിപാലന കേന്ദ്രങ്ങളിലോ ആളുകള്‍ ഒരുമിച്ചു കൂടിയാല്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മുന്നില്‍ നിന്ന വ്യക്തികള്‍ക്കാണ് പിഴ ചുമത്തുക. പരിപാടികളില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും 5000 ദിര്‍ഹം വീതമായിരിക്കും പിഴശിക്ഷ.
റമദാനോട് അനുബന്ധിച്ചുള്ള ഇഫ്താറോ സംഘടിത പരിപാടികളോ നടത്തുന്നതു കര്‍ശനമായി വിലക്കിയിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ അനുവദിച്ച ലോക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്ത് സംഘടിക്കുന്നതു പോലീസ് നിരീക്ഷിക്കും.
ഒരു വാഹനത്തില്‍ െ്രെഡവറടക്കം മൂന്നിലധികം പേരുണ്ടായാല്‍ ആയിരം ദിര്‍ഹം പിഴ ഈടാക്കും. വാഹനത്തിനുള്ളില്‍ മാസ്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും പിഴ ആയിരം ദിര്‍ഹമായിരിക്കും. സാമൂഹിക അകലം ലംഘിക്കുന്നവര്‍ക്കും ഇതേ തുകയാണു പിഴ.






