ദമാം- കണ്ണൂർ ഇരിട്ടി പാറകണ്ടം സ്വദേശി ദമാമിലെ അബ്‌ഖൈഖിൽ നിര്യാതനായി. വിളക്കോട് പാറകണ്ടം പൂക്കോത്ത് കുറിക്കളവിട അബ്ദുൽ ഖാദറിന്റെ മകൻ അബ്ദുൽ സമദ്(53) ആണ് മരിച്ചത്. അബ്‌ഖൈഖ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദമാമിലും പരിസങ്ങളിലും സുന്നി യുവജന സംഘം (എസ്.വൈ.എസ് ) കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകപങ്ക് വഹിച്ചിട്ടുണ്ട്. ദീർഘകാലം എസ്.വൈ.എസ് ഭാരവാഹിയായിരുന്നു. പാറകണ്ടം മഹല്ല് സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ ഐ.സി.എഫ് അബ്‌ഖൈഖ് യൂണിറ്റ് പ്രസിഡന്റായി പ്രവർത്തിച്ചു വരിയായിരുന്നു. മാതാവ്: പരേതയായ സുഹ്‌റ പി.കെ. ഭാര്യ: സുഹ്‌റ മക്കൾ : സൈനുൽ ആബിദ് (ആർ.എസ്.സി അബ്‌ഖൈഖ് സെക്ടർ കലാലയം കൺവീനർ) , ഖാസിം,അനീസ് (എസ്.എസ്.എഫ് പാറക്കണ്ടം യൂണിറ്റ് സെക്രട്ടറി) , ഹഫ്‌സ , മരുമക്കൾ :ഫാത്തിമത്തു സഹ്‌റ, മുഹമ്മദ് റയ്യാൻ, മുഹമ്മദ് അംജദ്, ബീവി. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി സ്‌പോൺസറും മകൻ സൈനുൽ ആബിദും പ്രവർത്തകരും രംഗത്തുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി അബ്‌ഖൈക്കിൽ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.