കമിതാക്കള്‍ക്കിടയില്‍ സ്വര്‍ഗ്ഗത്തിലെ  കട്ടുറുമ്പായി പോലീസിന്റെ ഡ്രോണ്‍

ചെന്നൈ-ലോക്ക് ഡൗണ്‍ ലംഘകരെ കണ്ടെത്താനുള്ള പോലീസിന്റെ ഡ്രോണ്‍ തിരച്ചിലില്‍ കൂടുങ്ങിയത് കമിതാക്കള്‍.തമിഴ്‌നാട് തിരുവെള്ളൂരിലാണ് സംഭവം. ഒരു മാസം വീട്ടിലിരുന്നു മടുത്തതോടെയാണ് തിരുവെള്ളൂര്‍ കുമഡിപൂണ്ടിയിലെ കമിതാക്കള്‍ നേരിട്ടുകാണാന്‍ തീരുമാനിച്ചത്. കായല്‍ തീരത്തോട് ചേര്‍ന്നുള്ള തോട്ടത്തിലെ യുക്കാലി മരത്തിനു ചുവട്ടിലിരുന്നു വിരഹവേദനകള്‍ പങ്കുവെയ്ക്കുന്നതിനിടെയാണ് ഇവരുടെ തലയ്ക്ക് മുകളിലൂടെ പോലീസിന്റെ ഡ്രോണ്‍ പറന്നെത്തിയത്. എഡിറ്റ് ചെയ്തു മനോഹരമാക്കിയ ഈ ദൃശ്യങ്ങള്‍ കാണുന്നവരൊക്കെ പറയുന്നത് ഇങ്ങനെയൊക്കെ ചെയ്യാമോ പോലീസേ എന്നാണ്. ഏതായാലും പൊന്നാനി കടപ്പുറത്തെ ഓട്ടത്തിനേക്കാളും ഹിറ്റായി മാറിയരിക്കുകയാണിത്. 
 

Latest News