അങ്കമാലി-മൂക്കന്നൂര്‍ പഞ്ചായത്തിലെ തെക്കേ അട്ടാറയിലെ ഒഴിഞ്ഞ പറമ്പില്‍നി വാറ്റ് ചാരായത്തിനു വേണ്ടി തയ്യാറാക്കിയ 200 ലിറ്റര്‍ വാഷ് അങ്കമാലി എക്സൈസ് സംഘം കണ്ടെടുത്തു നശിപ്പിച്ചു .ലോക് ഡൗണ്‍ കാലത്ത് ബാറുകള്‍ അവധിയായത് മുതലാക്കുവാന്‍ മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ വാറ്റ് ചാരായം സജീവമാണന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് ഡ്രമില്‍ പ്ലാസ്റ്റിക് ചാക്കിട്ട് മറിച്ച നിലയില്‍ വാഷ് കണ്ടെത്തിയത്. പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല ഇവര്‍ക്കു വേണ്ടിയുള്ള അന്വോഷണം എക്സൈസ് സംഘം ഊര്‍ജിതപ്പെടുത്തി .അങ്കമാലി എക്സൈസ് അസിസ്ന്റ് ഇന്‍സ്പെക്ടര്‍ കെ വിനോദ് , പ്രിവന്റീവ് ഓഫീസര്‍ എ ബി സജീവ് കുമാര്‍ ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം എ ഷിബു ,പി പി ഷിവിന്‍ , ജിതിന് ഗോപി , സി എസ് വിഷ്ണു ,പി.ടി അജയന് , ജാക്സന് തോമസ് ,വനിത സിവില്‍ ഓഫീസര്‍ സ്മിത ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്






