കോവിഡ് ബാധിച്ച് ദുബായില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

ദുബായ്- കോവിഡ് ബാധിച്ച് ദുബായില്‍ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ കാടാച്ചിറ മമ്മാക്കുന്ന് സ്വദേശി പാലക്കല്‍ അബ്ദുറഹ് മാനാണ് (55) മരിച്ചത്.
ദുബായില്‍ കറാമയില്‍ ഹോട്ടല്‍ മാനേജരായിരുന്ന ഇദ്ദേഹം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: റാബിയ. മക്കള്‍: റഊഫ്, റംഷാദ്,റസ് ലിയ, റിസ് വാന. മരുമക്കള്‍: അനീസ്, ഷുഹൈല്‍, ഫാത്തിമ, അര്‍ഫാന.

 

Latest News