അബുദാബിയില്‍ 48 മണിക്കൂര്‍കൊണ്ട് കോവിഡ് ആശുപത്രി, തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം

അബുദാബി- ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ 48 മണിക്കൂര്‍കൊണ്ട് നിര്‍മിച്ച പുതിയ കോവിഡ് ആശുപത്രി തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിക്കും. 127 കിടക്കകളുള്ള പുതിയ ആശുപത്രിയില്‍ 20 ഡോക്ടര്‍മാരും 85 നഴ്‌സുമാരുമടങ്ങുന്ന മെഡിക്കല്‍ സംഘമാണ് ചികിത്സയ്ക്കു നേതൃത്വം നല്‍കുക.
12 ഫാമിലി മുറികളുമുണ്ട്. അടുത്ത ബന്ധുക്കളുടെ സാമീപ്യം ആവശ്യമുള്ളവരെ ഇവിടെ അനുവദിക്കും. വിഡിയോ കോള്‍ സംവിധാനം അടങ്ങിയതാണ് ഓരോ മുറിയും. മെഡിക്കല്‍ സംഘത്തിന് രോഗികളുടെ അടുത്തു എത്താതെ തന്നെ രോഗവിവരങ്ങള്‍ വിശദമായി ചോദിച്ചറിയാമെന്നും ഇതുവഴി രോഗപ്പകര്‍ച്ച ഒഴിവാക്കാമെന്നും ഡപ്യൂട്ടി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ മുഹമ്മദ് ഇസ്സ അല്‍ മെഹ് രി പറഞ്ഞു.

 

 

Latest News