ദുബായ്- ആഴ്ചകളുടെ ഇടവേളക്ക് ശേഷം ദുബായില്‍ പൊതു ഗതാഗാതം ഞായറാഴ്ചപുനഃസ്ഥാപിക്കും. ദുബായ് മാള്‍ 28നു തുറക്കും. അണുനശീകരണം രാത്രി 10 മുതല്‍ രാവിലെ 6 വരെയാക്കി. റസ്റ്ററന്റ്, കോഫി ഷോപ്പ് എന്നിവയും തുറക്കാം. റമദാനില്‍ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം ആറ് മണിക്കൂറാക്കി കുറച്ചു. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനകളുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഭക്ഷണ വിതരണം അനുവദിക്കൂ എന്നും അറിയിച്ചിട്ടുണ്ട്.






