ദോഹ- ഖത്തറില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 9,358 എത്തി. 24 മണിക്കൂറിനിടെ 3,817 പേരില്‍ നടത്തിയ പരിശോധനയില്‍ 833 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം സുഖം പ്രാപിച്ചവരുടെ എണ്ണം 929 ആയി ഉയര്‍ന്നു. 8,419 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 79,705 പേരിലാണ് കോവിഡ് പരിശോധന നടത്തിയത്.
വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികള്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്ക് പുറത്തുള്ള ഒരു സംഘം തൊഴിലാളികള്‍ എന്നിവരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.






