പ്രവാസികളുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാം, ഉത്തരവിറങ്ങി

ദുബായ്- പ്രവാസികളുടെ മൃതദേഹങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി ഉത്തരവായി.  ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ഇറങ്ങി. മറ്റു വകുപ്പുകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കുന്നതായാണ് ഉത്തരവ്.  

മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ഒരോന്നിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വിമാനക്കമ്പനികള്‍ വാങ്ങണമെന്നായിരുന്നു കഴിഞ്ഞദിവസം ഇറങ്ങിയ ഉത്തരവ്. ഇതു മൂലം ന്യൂദല്‍ഹിയിലേക്ക് അയച്ച മൂന്നു മൃതദേഹങ്ങള്‍ അബുദാബിയിലേക്ക് തിരിച്ചയക്കേണ്ടി വന്നു. ദുബായില്‍നിന്ന് കൊച്ചിയിലേക്ക് മൃതദേഹം കൊണ്ടുപോകാനാവില്ലെന്നും അറിയിച്ചിരുന്നു.
കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ വിമാനക്കമ്പനികള്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത് നിര്‍ത്തിവെക്കുകയായിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

 

Latest News