കോവിഡ് മുക്തര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കരുത്; രോഗം വീണ്ടും വരില്ലെന്ന് ഉറപ്പില്ലെന്ന് ലോകാരോഗ്യ സംഘടന

ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അധനം

ജനീവ- കോവിഡ് മുക്തരായവര്‍ക്ക് വീണ്ടും രോഗം ബാധിക്കില്ലെന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന. രോഗം ഭേദയമായവരിലുള്ള ആന്റിബോഡികള്‍ അവര്‍ക്ക് വീണ്ടും സംരക്ഷണം നല്‍കുമെന്ന് ഉറപ്പില്ലെന്നാണ് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കുന്നത്.

രോഗം ഭേദമായവര്‍ക്ക് ഇമ്മ്യൂണിറ്റി പാസ്‌പോര്‍ട്ടുകളും റിസ്‌ക് ഫ്രീ സര്‍ട്ടിഫിക്കറ്റുകളും നല്‍കരുതെന്ന് പത്രക്കുറിപ്പില്‍ പറഞ്ഞു. യാത്ര ചെയ്യാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഹെല്‍ത്ത് പാസ്‌പോര്‍ട്ടുകള്‍ ഇഷ്യൂ ചെയ്യുമെന്ന് ചിലി സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍നിന്ന് രാജ്യങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം അവസാനം ചൈനീസ് നഗരമായ വുഹാനില്‍ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസിന്റെ ആന്റിബോഡി പ്രതികരണം ലോകാരോഗ്യ സംഘടന വിലയിരുത്തിവരികയാണ്.

 

Latest News