ഇര്‍മ ചുഴലിക്കാറ്റ് ഫ്‌ളോറിഡയിലേക്ക്; ഒരു ലക്ഷം പേരെ ഒഴിപ്പിക്കുന്നു

ജനങ്ങളെ ഒഴിപ്പിച്ചതിനെ തുടര്‍ന്ന് വിജനമായ മിയാമി ബീച്ചിലെ പ്രധാന റോഡ്.

വാഷിംഗ്ടണ്‍- കരീബിയന്‍ ദ്വീപുകളില്‍ വന്‍ നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് ശനിയാഴ്ച യു.എസിലേക്കു പ്രവേശിക്കുമെന്ന് കരുതുന്നു.  രാത്രിയോടെ ഫ്‌ളോറിഡ സംസ്ഥാനത്തെത്തുന്ന ചുഴലിക്കാറ്റ് വന്‍ നാശമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. കരീബിയന്‍ ദ്വീപുകളില്‍ ഇര്‍മ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം  20 ആയി.
കിഴക്കന്‍ തീരത്തെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമാണ് ഫ്‌ളോറിഡ. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ഇവിടെ നടക്കുന്നത്. ഇന്ധന പമ്പുകളിലും എയര്‍പോര്‍ട്ടുകളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. ഒരു ലക്ഷത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നത്.  
കരീബിയന്‍ ദ്വീപായ സെന്റ് മാര്‍ട്ടിനിലാണ് ഇര്‍മ വ്യാപക നാശം വിതച്ചത്.  ഫ്രഞ്ച് അധീനതയിലുള്ള കരീബിയന്‍ ദ്വീപായ സെന്റ് മാര്‍ട്ടിന്‍, യു.എസ് ദ്വീപായ വിര്‍ജിന്‍ ഐലന്‍ഡ്‌സ് എന്നിവിടങ്ങളിലും ആന്‍ഗ്വില്ല, ബാര്‍ബുഡ എന്നിവിടങ്ങളിലുമാണ് മരണം. ദ്വീപുരാജ്യമായ ബാര്‍ബുഡ പൂര്‍ണമായി തകര്‍ന്നു.

 

Latest News