കൊറോണ;മോഹന്‍ലാലിന്റെ വക കളമശേരി മെഡിക്കല്‍കോളജിന് സ്വയം നിയന്ത്രിത റോബോട്ട്


കൊച്ചി- കൊറോണ ചികിത്സയ്ക്കായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് നടന്‍ മോഹന്‍ലാലിന്റെ വക സ്വയം നിയന്ത്രിത റോബോട്ട് .താരത്തിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പേരിലാണ് ഐസൊലേഷന്‍ വാര്‍ഡുകളില്‍ സഹായകരമാകുന്ന റോബോട്ടിനെ സംഭാവന ചെയ്യുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അമ്പത് ലക്ഷം രൂപയാണ് മോഹന്‍ലാല്‍ സംഭാവന നല്‍കിയത്.

ഇതിന് പിന്നാലെയാണ് സ്വയം നിയന്ത്രിത റോബോട്ടും നല്‍കാന്‍ താരം സന്നദ്ധനായത്. നാളെ നടക്കുന്ന ചടങ്ങില്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ ഡയറക്ടര്‍മാരായ മേജര്‍രവി,വിനു കൃഷ്ണന്‍,അസിമോവ് റോബോട്ടിക് സിഇഒ ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് വിശ്വശാന്തി ഫൗണ്ടേഷന്‍.
 

Latest News