ഞായറാഴ്ച മുതല്‍ ദുബായില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കും

ദുബായ്- യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ദുബായില്‍ പാര്‍ക്കിംഗ്് ഫീസ് വീണ്ടും നിലവില്‍ വരും. ഞായറാഴ്ച മുതലാണ് പാര്‍ക്കിംഗ് ഫീസ് ഈടാക്കുക. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍.ടി.എ)യാണ് ഇക്കാര്യം അറിയിച്ചത്.
രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയും രാത്രി 8 മുതല്‍ അര്‍ധരാത്രി 12 വരെയുമാണ് ഫീസടക്കേണ്ടത്. റമദാന്‍ പ്രമാണിച്ച് കോവിഡ് നിയന്ത്രണത്തില്‍ അയവുവരുത്തിയതിനെ തുടര്‍ന്നാണ് ദുബായ് ഹയര്‍ കമ്മിറ്റി ഫോര്‍ െ്രെകസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പേ പാര്‍ക്കിംഗ് വീണ്ടും പ്രാബല്യത്തിലാക്കാന്‍ അനുമതി നല്‍കിയത്. ദുബായ് മെട്രോ, പബ്ലിക് ബസ്, ടാക്‌സി എന്നിവയും ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും.

 

 

Latest News