Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാർസല്‍ നല്‍കാന്‍ സൗദിയില്‍ ബൂഫിയ, ജ്യൂസ്, ഐസ്‌ക്രീം കടകള്‍ക്കും തുറക്കാം

റിയാദ്- കര്‍ഫ്യൂ നിയന്ത്രണമുണ്ടെങ്കിലും പാര്‍സല്‍ സര്‍വീസുകള്‍ക്കായി റെസ്റ്റോറന്റുകള്‍ക്ക് പുറമെ ഭക്ഷ്യമേഖലയിലെ ഏതാനും സ്ഥാപനങ്ങള്‍ക്ക് കൂടി തുറന്ന് പ്രവര്‍ത്തിക്കാമെന്ന് നഗരഗ്രാമ മന്ത്രാലയം അറിയിച്ചു.

വൈകുന്നേരം മൂന്നു മുതല്‍ പുലര്‍ച്ചെ മൂന്നു വരെ ഈ സ്ഥാപനങ്ങള്‍ക്ക് തുറന്നിരിക്കാം. ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണിത്.
ഐസ്‌ക്രീം, ബൂഫിയ, കോഫി ഷോപ്, ജ്യൂസ് കടകള്‍, മധുരപലഹാര കടകള്‍, ബേക്കറി നിര്‍മാണ കടകള്‍, ചോക്ലേറ്റ് കടകള്‍ എന്നിവക്കാണ് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഡെലിവറി സംവിധാനം ഇത്തരം സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണണെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Latest News