കോവിഡ് രോഗികളില്‍ രക്തം കട്ടപിടിക്കാമെന്ന് അമേരിക്കന്‍ ഡോക്ടർമാർ

ന്യൂയോർക്ക്- കോവിഡ് രോഗികളിൽ  രക്തം കട്ടപിടിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഡോക്ടർമാർ. വൈറസ് വ്യാപനം ഗുരുതരമായ ന്യൂയോർക്കിലെ മൗണ്ട് സീനായ് ആശുപത്രിയിലെ ഡോക്ടർമാരാണ് ഈ മുന്നറിയിപ്പ് നല്‍കിയത്.കോവിഡ് വെറുമൊരു ശ്വാസകോശ രോഗമാണെന്ന് മാത്രം കരുതാനാകില്ലെന്നാണ് മനസ്സിലാകുന്നത്.

രക്തത്തിന്റെ കട്ടി കൂടുക, വിവിധ അവയവങ്ങളിൽ രക്തം കട്ട പിടിക്കുക തുടങ്ങിയ ലക്ഷണങ്ങൾ ചില കോവിഡ് രോഗികളിൽ കാണപ്പെട്ടുവെന്നാണ് ഡോക്ടർമാർ പറയുന്നു.

ഇത്തരത്തിൽ രക്തം കട്ട പിടിക്കുന്നത് രോഗികളിൽ മസ്തിഷ്കാഘാതത്തിന് കാരണമാകാമെന്നാന്നും അവർ പറയുന്നു.  മൗണ്ട് സീനായ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊറോണ രോഗികളിൽ ഈ അവസ്ഥ ഉണ്ടായവരിൽ പകുതിയും യുവാക്കളായിരുന്നുവെന്നും ന്യൂറോ സർജനായ ഡോ.ജെ. മോക്കൊ പറഞ്ഞു.

Latest News