കോവിഡ് സഹായത്തെ ചൊല്ലി തർക്കം; രജനി ആരാധകന്‍ വിജയ് ആരാധകനെ കൊലപ്പെടുത്തി

ചെന്നൈ- കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് ചലച്ചിത്ര താരങ്ങള്‍ നല്‍കിയ സംഭാവനയെ ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ചെന്നൈയിലെ മാരക്കാണത്താണ് സംഭവം.  വിജയ് ആരാധകനായ യുവ് രാജാണ് കൊല്ലപ്പെട്ടത്. 

രജനികാന്തിന്റെ കടുത്ത ആരാധകനായ ദിനേശ് ബാബുവാണ് പ്രതി. യുവ്‌രാജ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം പുതുച്ചേരി കാലാപേട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.  ദിനേശ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തമിഴ്‌നാട്ടിലെ കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടിലേക്ക് രജനികാന്തിനേക്കാള്‍ നടന്‍ വിജയ് കൂടുതല്‍ തുക സംഭാവന നല്‍കിയെന്ന് പറഞ്ഞായിരുന്നു തര്‍ക്കം.

Latest News