കുവൈത്തില്‍ റസ്റ്റോറന്റുകള്‍ക്ക് ഹോം ഡെലിവറിക്ക് അനുമതി

കുവൈത്ത് സിറ്റി- റമദാനില്‍ വൈകിട്ട് അഞ്ച് മുതല്‍ രാത്രി ഒന്നുവരെ റസ്റ്റോറന്റുകളില്‍നിന്ന് ഹോം ഡെലിവറിക്ക് അനുമതി. ഡെലിവറി ജോലിയിലുള്ളവര്‍ ദിവസവും ആരോഗ്യ പരിശോധനക്ക് വിധേയരാകണം.
കോഓപ്പറേറ്റീവ് സ്‌റ്റോറുകള്‍ രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെയും വൈകിട്ട് 8 മുതല്‍ രാത്രി 2 വരെയും പ്രവര്‍ത്തിക്കാം.  രണ്ടാമത്തെ ഷിഫ്റ്റില്‍ ഹോം ഡെലിവറി മാത്രമായിരിക്കണം.
ഓരോ തവണയും സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നതിന് മുന്‍പും ശേഷവും സോപ്പ് ഉപയോഗിച്ച് കൈകഴുകണം. തുടര്‍ച്ചയായി സ്‌റ്റെറിലൈസ് ചെയ്യണം. ഭക്ഷ്യവസ്തുക്കള്‍ പാക്ക് ചെയ്യുന്ന ഇടം അണുമുക്തവും ശുചിത്വം പാലിച്ചുമുള്ളതാണെന്ന് ഭക്ഷ്യവസ്തു വിതരണ സ്ഥാപനങ്ങളും റസ്റ്റോറന്റുകളും ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.

 

 

Latest News