തിരുവനന്തപുരം- സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍കോട് ജില്ലക്കാരായ മൂന്ന് പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗമുണ്ടയാത്. 15 പേര് രോഗമുക്തരായി. കാസർകോട് അഞ്ചുപേര്‍, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ജില്ലകളില്‍ മൂന്നുപേര്‍ വീതം, കൊല്ലം ജില്ലയില്‍ ഒരാള്‍ എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടിയവരുടെ കണക്ക്.
സാധാരണ ആറു മണിക്ക് നടത്താറുള്ള വാർത്താ സമ്മേളനം റമദാൻ പ്രമാണിച്ച് അഞ്ച് മണിയിലേക്ക് മാറ്റുകയായിരുന്നു. ഇനി വാർത്താ സമ്മേളനത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ 450 പേര്‍ക്ക് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 116 പേര് നിലവില്‍ ചികിത്സയിലാണ്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. 56 പേര്. കാസര്‍കോട് 18 പേര് ചികിത്സയിലുണ്ട്. തൃശ്ശൂര്‍,ആലപ്പുഴ ജില്ലകളില്‍ നിലവില്‍ കോവിഡ് രോഗികളില്ല.
ഇന്ന് മരണപ്പെട്ട കുഞ്ഞ് അടക്കം നാലുപേര്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. ആകെ 21,725 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 21,243 പേര് വീടുകളിലും 452 പേര് ആശുപത്രികളിലാണുള്ളത്. ഇന്നുമാത്രം 144 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21,941 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 20,830 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കി.






