ദോഹ- ഖത്തറില്‍ കൊറോണ ബാധിച്ച് ഒരാള്‍കൂടി മരിച്ചു. രോഗബാധിതര്‍ 7,000 കവിഞ്ഞു. 70,012 പേര്‍ക്കാണ് ഖത്തറില്‍ ഇതിനകം കൊറോണ പരിശോധന നടത്തിയത്. രാജ്യത്തെ രോഗികളുടെ എണ്ണം 7141 ആയി ഉയര്‍ന്നു.
608 പേര്‍ക്കാണ് ഖത്തറില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 55 വയസ്സുള്ള പ്രവാസിയാണ് കൊറോണ മൂലം മരിച്ചത്. ഇയാള്‍ക്ക് നേരത്തേ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ വൈറസ് ബാധമൂലം ഖത്തറില്‍ മരിച്ചവരുടെ എണ്ണം 10 ആയി ഉയര്‍ന്നു.
75 പേര്‍ക്കുകൂടി രോഗം സുഖപ്പെട്ടു. 689 പേര്‍ക്കാണ് ഇതിനകം രോഗം ഭേദമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3287 പേര്‍ക്ക് രോഗപരിശോധന നടത്തി. 6442 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.






