അബുദാബി- യു.എ.ഇയില്‍ കോവിഡ് ബാധിച്ച് മൂന്നു മലയാളികള്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 13 ആയി.
പത്തനംതിട്ട മല്ലപ്പള്ളി കുളത്തൂര്‍ തടത്തില്‍ പടിഞ്ഞാറേതില്‍ (മുളയ്ക്കല്‍) അജിത്കുമാര്‍ (42), ഗുരുവായൂര്‍ കോട്ടപ്പടി താഴിശേരി പനയ്ക്കല്‍ ബാബുരാജ് (55), കോഴിക്കോട് ജില്ലയിലെ വടകര പുത്തൂര്‍ ഒതയോത്ത് അഷ്‌റഫ് (62) എന്നിവരാണു മരിച്ചത്.
പനിബാധിച്ചു മരിച്ച ഓച്ചിറ സ്വദേശിയുടെ പരിശോധനാഫലം ലഭിക്കാത്തതിനാല്‍ കോവിഡ് ആണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.
അബുദാബിയില്‍ 12 വര്‍ഷമായി യൂണിവേഴ്‌സല്‍ ജനറല്‍ ട്രാന്‍സ്‌പോര്‍ട് കമ്പനി ഉദ്യോഗസ്ഥനായിരുന്നു അജിത്. ഭാര്യ മല്ലപ്പള്ളി വായ്പൂര് സ്വദേശി രേഖയും (ലാബ് ടെക്‌നീഷ്യന്‍) മക്കള്‍ അനഞ്ജയും (6)ഹണിയും (4) ഭാര്യാമാതാവ് ശാന്തമ്മയും നിരീക്ഷണത്തിലാണ്. ദുബായ് റെന്റ് എ കാര്‍ കമ്പനിയിലെ െ്രെഡവറായിരുന്നു ബാബുരാജ്. പരേതനായ പനയ്ക്കല്‍ കുമാറിന്റെയും സുലോചനയുടെയും മകനാണ്. ഭാര്യ: ഷീന. മകന്‍: പി.ബി.ആദര്‍ശ്. 22 വര്‍ഷമായി ഷാര്‍ജയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് മാനേജരായിരുന്നു അഷ്‌റഫ്. ഭാര്യ: ലൈല. മക്കള്‍: ജംനാസ് (ഖത്തര്‍), ജംഷീല, ജസ്മിന. മരുമക്കള്‍: ഫൈസല്‍, ഷഹാന.






