ന്യൂദൽഹി- രാജ്യത്ത് കോവിഡ് ബാധിതർ 21,000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 21,393 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 681 പേർ മരിച്ചുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിലായി 16,454 പേരാണ് ചികിത്സയിൽ കഴിയുന്നത്. 4,257 പേർ രോഗമുക്തി നേടി. കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 5,652 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 269 ആണ് മരണസംഖ്യ.
മഹാരാഷ്ട്ര കഴിഞ്ഞാൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഗുജറാത്തിലും ദൽഹിയിലുമാണ്. 2,407 പേർക്കാണ് ഗുജറാത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. 103 പേർ സംസ്ഥാനത്ത് മരിച്ചു. ദൽഹിയില്‍ ഇതിനകം 2248 പേർക്ക് രോഗം സ്ഥിരീകരിച്ചു. 48 പേരാണ് ദല്‍ഹിയില്‍ മരിച്ചത്.
മധ്യപ്രദേശ്-1592 ,ഉത്തർപ്രദേശ്- 1449 , രാജസ്ഥാന്- 1890, തമിഴ്നാട് -1629 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം.






