ഇന്ത്യയില്‍ കോവിഡ് ബാധിതർ 21000 കടന്നു; മരണം 681

ന്യൂ​ദൽ​ഹി- രാജ്യത്ത് കോ​വി​ഡ് ബാധിതർ 21,000 ക​ട​ന്നു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യാ​ഴാ​ഴ്ച രാ​വി​ലെ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്ത് 21,393 പേ​ർ​ക്കാ​ണ് രോഗം സ്ഥി​രീ​ക​രി​ച്ച​ത്. 681 പേ​ർ മരിച്ചുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 16,454 പേ​രാ​ണ്  ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 4,257 പേ​ർ രോ​ഗ​മു​ക്തി നേ​ടി.  കോ​വി​ഡ് കേ​സു​ക​ൾ വർധിച്ചുകൊണ്ടിരിക്കുന്നത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. 5,652 പേ​ർ​ക്കാ​ണ് സംസ്ഥാനത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 269 ആണ് മരണസംഖ്യ.

മ​ഹാ​രാ​ഷ്ട്ര ക​ഴി​ഞ്ഞാ​ൽ കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ഗു​ജ​റാ​ത്തി​ലും ദ​ൽ​ഹി​യി​ലു​മാ​ണ്. 2,407 പേ​ർ​ക്കാ​ണ് ഗു​ജ​റാ​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 103 പേ​ർ സംസ്ഥാനത്ത് മരിച്ചു. ദൽ​ഹിയില്‍ ഇതിനകം 2248 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 48 പേരാണ് ദല്‍ഹിയില്‍ മരിച്ചത്.

മ​ധ്യ​പ്ര​ദേ​ശ്-1592 ,ഉ​ത്ത​ർ​പ്ര​ദേ​ശ്- 1449 , രാ​ജ​സ്ഥാ​ന്‍- 1890, ത​മി​ഴ്നാ​ട് -1629  എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കോ​വി​ഡ് ബാധിതരുടെ എണ്ണം.

 

Latest News