കോവിഡ് ബാധിതർ 26 ലക്ഷം കടന്നു; ആശങ്ക ഒഴിയാതെ ലോകം

വാ​ഷിം​ഗ്ട​ണ്‍-  ലോ​ക​ത്ത് കോ​വി​ഡ് ആശങ്ക ഒഴിയുന്നില്ല. രോഗബാ​ധി​ത​രുടെ​ എ​ണ്ണം വർധിച്ചു കൊണ്ടിരിക്കയാണ്. വിവിധ രാജ്യങ്ങളിലായി വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 26,37,673 ആ​യി. 1,84,217 പേ​രാ​ണ് ഇ​തു​വ​രെ കോവിഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 7,17,625 പേ​ർ​ക്ക്  രോ​ഗം ഭേ​ദ​മാ​യ​തായും ലോകാരോഗ്യ സംഘടന പറയുന്നു.

അ​മേ​രി​ക്ക-8,48,994, സ്പെ​യി​ൻ-2,08,389, ഇ​റ്റ​ലി-1,87,327, ഫ്രാ​ൻ​സ്-1,59,877, ബ്രി​ട്ട​ൻ-1,33,495, ജ​ർ​മ​നി-1,50,648 എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ  മു​ന്നി​ൽ നില്‍ക്കുന്നത്.

തു​ർ​ക്കി​യി​ലും ഇ​റാ​നി​ലും കോ​വി​ഡ് ബാ​ധി​ത​ർ ദിവസേന വർധിക്കുന്നുണ്ട്. തു​ർ​ക്കി​യി​ൽ 98,674 പേ​ർ​ക്കും ഇ​റാ​നി​ൽ 85,996 പേ​ർ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥിരീകരിച്ചത്. ഇ​റാ​നില്‍ -5,391  തു​ർ​ക്കിയില്‍ -2,376 എ​ന്നി​ങ്ങ​നെ​യാ​ണ്  മ​ര​ണ നി​ര​ക്ക്.

അ​മേ​രി​ക്ക​യി​ൽ മരണസംഖ്യ 47,676 ആയി വർധിച്ചു. സ്പെ​യി​നി​ൽ 21,717പേ​രും ഇ​റ്റ​ലി​യി​ൽ 25,085 പേ​രും ഫ്രാ​ൻ​സി​ൽ 21,340 പേ​രുമാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.   ബ്രി​ട്ട​നില്‍ 18,100 പേരുടേയും ജ​ർ​മ​നിയില്‍  5,315 പേരുടേയും ജീവന്‍ കോവിഡില്‍ പൊലിഞ്ഞു.

ഇന്ത്യയില്‍ 681 ആണ് കോവിഡ് മരണസംഖ്യ. 21,370 പേർക്ക് ഇതിനകം രോഗം സ്ഥിരീകരിച്ച ഇന്ത്യ കോ​വി​ഡ് ബാ​ധി​ത​രു​ടൈ ആ​ഗോ​ള പ​ട്ടി​ക​യി​ൽ പതിനേഴാം സ്ഥാനത്താണ്.

 

Latest News