വാഷിംഗ്ടണ്‍- ലോകത്ത് കോവിഡ് ആശങ്ക ഒഴിയുന്നില്ല. രോഗബാധിതരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കയാണ്. വിവിധ രാജ്യങ്ങളിലായി വൈറസ് ബാധിതരുടെ എണ്ണം 26,37,673 ആയി. 1,84,217 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 7,17,625 പേർക്ക് രോഗം ഭേദമായതായും ലോകാരോഗ്യ സംഘടന പറയുന്നു.
അമേരിക്ക-8,48,994, സ്പെയിൻ-2,08,389, ഇറ്റലി-1,87,327, ഫ്രാൻസ്-1,59,877, ബ്രിട്ടൻ-1,33,495, ജർമനി-1,50,648 എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നില്‍ക്കുന്നത്.
തുർക്കിയിലും ഇറാനിലും കോവിഡ് ബാധിതർ ദിവസേന വർധിക്കുന്നുണ്ട്. തുർക്കിയിൽ 98,674 പേർക്കും ഇറാനിൽ 85,996 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇറാനില്‍ -5,391 തുർക്കിയില്‍ -2,376 എന്നിങ്ങനെയാണ് മരണ നിരക്ക്.
അമേരിക്കയിൽ മരണസംഖ്യ 47,676 ആയി വർധിച്ചു. സ്പെയിനിൽ 21,717പേരും ഇറ്റലിയിൽ 25,085 പേരും ഫ്രാൻസിൽ 21,340 പേരുമാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ബ്രിട്ടനില്‍ 18,100 പേരുടേയും ജർമനിയില്‍ 5,315 പേരുടേയും ജീവന് കോവിഡില്‍ പൊലിഞ്ഞു.
ഇന്ത്യയില്‍ 681 ആണ് കോവിഡ് മരണസംഖ്യ. 21,370 പേർക്ക് ഇതിനകം രോഗം സ്ഥിരീകരിച്ച ഇന്ത്യ കോവിഡ് ബാധിതരുടൈ ആഗോള പട്ടികയിൽ പതിനേഴാം സ്ഥാനത്താണ്.






