റിയാദ്- സൗദി അറേബ്യയിലെ ദമാമില്‍ കോവിഡ് ബാധിച്ച് ഒരു ഇന്ത്യക്കാരന്‍ മരിച്ചു. മഹാരാഷ്ട്രയിലെ ശൈഖ് ഉബൈദുല്ലയാണ് മരിച്ചത്. ഇതോടെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 11 ആയതായി ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മദീനയില്‍ നാലു പേരും മക്കയില്‍ മൂന്നു പേരും ജിദ്ദയില്‍ രണ്ടുപേരും റിയാദ്, ദമാം എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്.
വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക, സന്നദ്ധ സംഘടനകള്‍ വഴി ആവശ്യക്കാര്‍ക്ക് മരുന്നുകളും ഭക്ഷണവും വിതരണം ചെയ്യുന്നുണ്ടെന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാത്തതിനാല്‍ ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും എംബസി അഭ്യര്‍ഥിച്ചു.