അബുദാബി- റമദാനില്‍ കാരുണ്യസൂചകമായി യു.എ.ഇ തടവുകാരെ വിട്ടയക്കുന്നു. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 1511 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്്തൂം 874 തടവുകാരെ വിട്ടയക്കാന്‍ ഉത്തരവിട്ടു.
തടവുകാര്‍ക്ക് മാപ്പു നല്‍കി വിട്ടയക്കുന്നത് അവരുടെ കുടുംബാംഗങ്ങള്‍ക്ക് സന്തോഷകരമാകുമെന്നും പുതിയ ജീവിതത്തിന് തുടക്കമിടാന്‍ ജയിലില്‍ കഴിഞ്ഞവര്‍ക്ക് സാധിക്കുമെന്നും ദുബായ് അറ്റോര്‍ണി ജനറല്‍ ഇസ്സാം ഈസ അല്‍ ഹുമൈദാന്‍ പറഞ്ഞു.
പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് തടവുകാരുടെ മോചനത്തിനുള്ള നിയമപരമായ നടപടിക്രമങ്ങള്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
അജ്്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയും 124 തടവുകാരെ മോചിപ്പിടച്ചിട്ടുണ്ട്.