കോവിഡ്: പ്രധാനമന്ത്രി ഏപ്രില്‍ 27ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

ന്യൂദല്‍ഹി- കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 27-ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി  സ്ഥിതിഗതികള്‍ വിലയിരുത്തും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കൂടിക്കാഴ്ച. രാജ്യത്ത് കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇത് മൂന്നാംതവണയാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്.

ലോക്ക്ഡൗണ്‍ ആവസാന ആഴ്ചയില്‍ പ്രവേശിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നീക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശം പ്രധാനമന്ത്രി യോഗത്തില്‍ ആരായും. മാർച്ച് 25 ന് മുഖ്യമന്ത്രിമാരുമായുള്ള മൂന്നാമത്തെ വീഡിയോ കോണ്‍ഫറന്‍സിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണയായത്. രണ്ടാഴ്ചത്തേക്ക് കൂടി നിയന്ത്രണങ്ങള്‍ തുടരണമെന്ന മുഖ്യമന്ത്രിമാരുടെ നിര്‍ദ്ദേശം പ്രധാനമന്ത്രി അംഗീകരിക്കുകയായിരുന്നു.

Latest News