തല മൊട്ടയടിച്ച ജ്യോതിര്‍മയിയുടെ  ചിത്രം പങ്കുവെച്ച് അമല്‍ നീരദ്

കളമശ്ശേരി- മലയാളികളുടെ പ്രിയ നായികയായിരുന്നു ജ്യോതിര്‍മയി. ഏറെ നാളായി താരം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമല്ല. ഇപ്പോഴിതാ സംവിധായകനും താരത്തിന്റെ ഭര്‍ത്താവുമായ അമല്‍ നീരദ് പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തല മൊട്ടയടിച്ചുള്ള താരത്തിന്റെ ചിത്രം തമസോമ ജ്യോതിര്‍ഗമയ എന്ന അടിക്കുറിപ്പോടെയാണ് അമല്‍ പങ്കുവച്ചിരിക്കുന്നത്. അതിനാല്‍ തന്നെ താരത്തിന്റെ ഈ പുതിയ ലുക്ക് ഏതെങ്കിലും ലോക്ക്ഡൗണ്‍ ചലഞ്ചിന്റെ ഭാഗമാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 2000ല്‍ പുറത്തിറങ്ങിയ പൈലറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് ജ്യോതിര്‍മയി സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. 2015 ഏപ്രില്‍ നാലിനായിരുന്നു ജ്യോതിര്‍മയിയും അമല്‍ നീരദും വിവാഹിതരാകുന്നത്.
 

Latest News