ഖമീസ് മുശൈത്ത് - പുത്തനത്താണി മേൽപ്പത്തൂർ സ്വദേശി ഉസൈൻ തേക്കുംകാട്ടിൽ (50) തരീബിലെ അരീനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പതിനഞ്ചു വർഷമായി തരീബിൽ ജോലി ചെയ്തു വരികയായിരുന്നു. പിതാവ് ഹംസ. മാതാവ് തിത്തുമ്മ. ഭാര്യ: ഖദീജ. മക്കൾ: ഉനൈസ്,ഉബൈദ് ,ഷംസീറ,സിനാൻ. മയ്യിത്ത് അൽ മേദ്ധ ആശുപത്രി മോർച്ചറിയിലാണ്. മയ്യിത്ത് തരീബ് ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.