സക്കാത്ത് കൊണ്ട് മുസ്ലിംകള്‍ പാവങ്ങളെ ഊട്ടണമെന്ന് ഹിമാചല്‍ ഡി.ജി.പി

ഷിംല- കോവിഡും ലോക്ഡൗണും കണക്കിലെടുത്ത് മുസ്്‌ലിംകള്‍ ഇത്തവണ സക്കാത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കണമെന്ന് ഹിമാചല്‍ പ്രദേശ് ഡി.ജി.പി. എസ്.ആര്‍. മാര്‍ഡി.
റമദാനില്‍ മുസ്ലിംകള്‍ മൊത്തം സമ്പത്തിന്റെ രണ്ടര ശതമാനം സംഭാവന നല്‍കണമെന്ന് പ്രവാചകന്‍ മുഹമ്മദ് (സ) പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ എല്ലാ മുസ്്‌ലിം സഹോദരന്മാരോടും അഭ്യര്‍ഥിക്കുകയാണ്. മുസ്ലിംകള്‍ക്ക് പ്രധാനമന്ത്രിയുടെയോ മുഖ്യമന്തിയുടെയോ ദുരിതാശ്വാസ ഫണ്ടിലേക്കും സംഭാവന നല്‍കാമെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News