കുവൈത്ത് സിറ്റി- കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് ബുധനാഴ്ച രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. 75 വയസ്സും 57 വയസ്സുമുള്ള രണ്ടു ഇന്ത്യക്കാരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ മരണം 13 ആയി. മൂന്ന് സ്വദേശികളും അഞ്ച് ഇന്ത്യക്കാരും മൂന്ന് ബംഗ്ലാദേശിയും ഒരു ഇറാനിയും ഒരു സൊമാലിയക്കാരനുമാണ് ഇതുവരെ കൊറോണ മൂലം മരിച്ചത്.
ഇവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇവിടെ കഴിയുന്ന 50 പേരില്‍ 21 പേരുടെ നില ഗുരുതരമായി തുടരുന്നു. കൂടാതെ 7 പേരെ കൂടി ഐ.സി.യുവിലേക്കും 4 പേരെ കൊറോണ വാര്‍ഡിലേക്കും മാറ്റിയിട്ടുണ്ട്.
ഇന്ന് 80 ഇന്ത്യക്കാരടക്കം 168 പേര്‍ക്കു കൂടി കൊറോണ രോഗ ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 2248 അയി. ഇന്ത്യക്കാര്‍ 1249 അയി. ക്വാറന്റൈന്‍ നിരീക്ഷണത്തിലായിരുന്ന 31 പേര്‍ കൂടി ഇന്ന് രോഗവിമുക്തരായി. ഇതോടെ രാജ്യത്ത് 443 പേര്‍ രോഗ വിമുക്തരായി. 1792 പേര്‍ ചികിത്സയിലും 50 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.






