Sorry, you need to enable JavaScript to visit this website.

പത്തുവയസുള്ള മലയാളി വിദ്യാർഥി ഷാർജയിൽ മരിച്ച നിലയിൽ

ഷാർജ- പത്തുവയസുള്ള മലയാളി വിദ്യാർഥിയെ ഷാർജയിൽ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അൽ ഖാസിമിയ ടവറിൽ താമസിക്കുന്ന ഡേവിഡ് പുന്നക്കൽ എന്ന വിദ്യാർഥിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം കഴിഞ്ഞുവരികയായിരുന്നു കുട്ടി. ഇന്നലെ വൈകിട്ട് മാതാപിതാക്കൾ മുറി തുറന്നുനോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് അഞ്ചര വരെ ഓൺലൈൻ വഴി പഠനം നടത്തിയ ശേഷം മുറിയിലേക്ക് വിശ്രമിക്കാൻ പോയതായിരുന്നു. കുറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് രക്ഷിതാക്കൾ വാതിലിന് മുട്ടിവിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഡോർ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് നിലത്ത് കിടക്കുന്നത് കണ്ടത്. നഴ്‌സായി ജോലി ചെയ്യുന്ന അമ്മ കുട്ടിക്ക് പ്രാഥമിക ശ്രുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ഉടൻ പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് പരിശോധന നടന്നുവരികയാണ്. ഷാർജയിലെ റ്യാൻ ഇന്റർനാഷണൽ സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ് ഡേവിഡ്. ഫോറൻസിക് പരിശോധനക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
 

Latest News