തിരുവനന്തപുരം- പ്രവാസികള്‍ ഏതുഘട്ടത്തില്‍ നാട്ടിലെത്തിയാലും അവരെ സ്വീകരിക്കാന്‍ സംസ്ഥാനം തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായുള്ള എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. വിപുലമായ പരിശോധനാ സംവിധാനവും ചികിത്സാ സംവിധാനവും സര്‍ക്കാര്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.






