കുവൈത്ത് സിറ്റി- കൊറോണ മൂലം ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ മൂന്നു മണിക്കൂര്‍ കൂടി നീട്ടി കുവൈത്ത്. നേരത്തെ 13 മണിക്കൂറായിരുന്ന കര്‍ഫ്യു സമയം 16 മണിക്കൂര്‍ ആയാണ ് നീട്ടിയത്. ഏപ്രില്‍ 26ന് അവസാനിക്കേണ്ട പൊതു അവധി മെയ് അവസാനം വരെ നീട്ടാനും മന്ത്രിസഭ തീരുമാനിച്ചു. വൈകിട്ട് 4 മുതല്‍ രാവിലെ 8 വരെയാകും ഇനി കര്‍ഫ്യു. വൈകിട്ട് 5 മുതല്‍ രാവിലെ 6 വരയുണ്ടായിരുന്ന കര്‍ഫ്യു സമയമാണ് ദീര്‍ഘിപ്പിച്ചത്. മാര്‍ച്ച് 21നാണ് കുവൈത്തില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. വൈകിട്ട് 5 മുതല്‍ രാവിലെ 4 വരെയായിരുന്നു അന്ന് കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. രണ്ടാഴ്ച മുന്‍പാണ് കര്‍ഫ്യു സമയം 13 മണിക്കൂര്‍ ആയി ദീര്‍ഘിപ്പിച്ചത്.






