മസ്‌കത്ത്- ഒമാനിലെ കോവിഡ് ബാധിതര്‍ 1500 കടന്നു. ചൊവ്വാഴ്ച 98 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിതര്‍ 1508 ആയി. രോഗമുക്തി നേടിയത് 238 പേരാണ്.
ചൊവ്വാഴ്ച ഒരു വിദേശി കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. മത്ര സൂഖില്‍ കട നടത്തുകയായിരുന്നു. 53 വയസായിരുന്നു. ആറ് വിദേശികളും രണ്ട് സ്വദേശികളുമാണ് ഇതുവരെ മരണപ്പെട്ടത്.
ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 59 പേരും വിദേശികളാണ്. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ മാത്രം രോഗ ബാധിതര്‍ 1164 ആണ്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 53 പേരും മസ്‌കത്ത് ഗവര്‍ണറേറ്റിലാണ്. എട്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മസ്‌കത്തിലാണ്. തെക്കന്‍ ബാത്തിനയില്‍ രോഗികള്‍ 116 ആയി.